ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പൽ കരട് വാർഡ് വിഭജനപ്പട്ടിക കമ്മീഷൻ നിർദേശങ്ങളുടെ പൂർണ ലംഘനം: ഡിസിസി
കാസർകോട് ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളിൽ നിലവിൽ വന്നിട്ടുള്ള കരട് വാർഡ് വിഭജന പട്ടികയിൽ സംസ്ഥാന വാർഡ് വിഭജന കമ്മീഷന്റെ മാനദണ്ഡങ്ങൾ പൂർണമായും ലംഘിക്കുന്നതും അശാസ്ത്രീയവുമാണെന്ന് ഡിസിസി നേതൃയോഗം വിലയിരുത്തി.
അതിർത്തികൾ ലംഘിച്ചു കൊണ്ടും ജനസംഖ്യാനുപാതികമല്ലാതെയും സിപിഎം നേതൃത്വത്തിന്റെ നിർദേശത്തോടുകൂടിയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. ബന്ധപ്പെട്ട അധികാരികൾ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ മാനദണ്ഡമനുസരിച്ചുള്ള വാർഡ് വിഭജന പട്ടിക പുറത്തിറക്കണമെന്നാവശ്യപ്പെട്ട് നേതൃയോഗം. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പ് നൽകി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ,എം അസിനാർ ,സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി നേതാക്കളായ മീനാക്ഷി ബാലകൃഷ്ണൻ ,അഡ്വ: കെ കെ രാജേന്ദ്രൻ ,ബി പി പ്രദീപ് കുമാർ ,എം സി പ്രഭാകരൻ,എം കുഞ്ഞമ്പു നമ്പ്യാർ,സി വി ജയിംസ് ,അഡ്വ: പി വി സുരേഷ് ,കെ പി പ്രകാശൻ,ഹരീഷ് പി നായർ,ടോമി പ്ലാച്ചേരി,കെ വി സുധാകരൻ,മാമുനി വിജയൻ ,വി ആർ വിദ്യാസാഗർ,ഗീത കൃഷ്ണൻ, ധന്യ സുരേഷ് ,കെ വി വിജയൻ,മഡിയൻ ഉണ്ണികൃഷ്ണൻ, മധുസൂദനൻ ബാലൂർ ,ഉമേശൻ വേളൂർ ,കെ വി ഭക്തവത്സലൻ,ടി ഗോപിനാഥൻ നായർ ,വി ഗോപകുമാർ,തോമസ് മാത്യു,എ ഷാഹിൽ ഹമീദ് എന്നിവർ സംസാരിച്ചു.
No comments