Breaking News

ജില്ലാ ആശുപത്രിയിൽ ജാഗ്രത വേണം. വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ രതീഷ് പുതിയപുരയിൽ

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ 10 വയസുകാരന്റെ ഞരമ്പ് മുറിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ സംഘടനയായ വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ നടുക്കം രേഖപ്പെടുത്തി. അസുഖം വന്നാൽ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് സർക്കാർ ആശുപത്രികൾ. സ്വാകാര്യ ആശുപത്രികളിലെ ഭീമമായ ഫീസും, മരുന്നുകളുടെ വിലയും താങ്ങാൻ പറ്റാത്തതാണ്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും അധികൃതരും വളരെ ജാഗ്രതയോടെ രോഗികളെ പരിചരിക്കണമെന്ന് കൗൺസിൽ പറഞ്ഞു.
 ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കണം. ഡോക്ടർമാരുടെയും മറ്റ് ജീവനക്കരുടെയും മാനസിക സമ്മർദ്ദങ്ങൾ മാറ്റാൻ ആശുപത്രിയിൽ തന്നെ സംവിധാനമൊരുക്കണം. ആവശ്യത്തിൽ കൂടുതൽ ജോലി ഭാരം ഡോക്ടർമാർക്കോ, മറ്റ് ജീവനക്കാർക്കോ നല്കരുതെന്നും കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ രതീഷ് പുതിയപുരയിൽ ആവശ്യപെട്ടു.

No comments