Breaking News

ജില്ലാ കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ഈ മാസം 21 മുതൽ 23 വരെ നീലേശ്വരം ഇ എം. എസ് സ്റ്റേഡിയ ത്തിൽ നടക്കുന്ന കാസർകോഡ് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ലോഗോ ഏഷ്യൻ യൂത്ത് അത് ലറ്റിക്സ് ബ്രോൺസ് മെഡലിസ്റ്റും ദേശീയ ജൂനിയർ റെക്കോർഡ് ജേതാവുമായ കുമാരി വി.എസ് അനുപ്രിയ പ്രകാശനം ചെയ്തു.
  ചയ്യോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ സ്കൂൾ സ്പോർട്സ് കൺവീനർ ഡോ. അശോക് ഉദ്ഘാടനം ചെയ്തു.
 കായികമേള വൈസ് ചെയർമാൻ സി.ബിജു അധ്യക്ഷത വഹിച്ചു . 
  പി. ദീപേഷ് കുമാർ, റഷീദ് മൂപ്പൻ്റകത്ത് , തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ ടി.വി. സച്ചിൻ കുമാർ സ്വാഗതവും മീഡിയ ആൻ്റ് പബ്ലിസിറ്റി കൺവീനർ പി. അഷ്റഫ് നന്ദിയു പറഞ്ഞു. 
വിനോദ് കടവത്താണ് ലോഗോ ഡിസൈൻ ചെയ്തത്.

No comments