Breaking News

ട്രെയിനില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍.

ട്രെയിനില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍. നാട്ടക്കല്ല് ബിസ്മില്ലാ ഹൗസിലെ ഇബ്രാഹിം ബാദുഷ(28)ആണ് കാസര്‍കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്പ്രസ് ട്രെയിനിന്റെ ജനറല്‍ കോച്ചിലാണ് സംഭവം. അഞ്ചുമണിയോടെ നീലേശ്വരത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് സഹയാത്രികനായ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയത്. യുവാവിന്റെ കൈ തട്ടിമാറ്റി ബഹളം വച്ച വിദ്യാര്‍ഥിനി ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ യുവാവ് കാഞ്ഞങ്ങാട് വച്ച് കോച്ച് മാറിക്കയറി. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ യുവാവിനെ എസ്ഐ എംവി പ്രകാശന്‍, സിപിഒമാരായ പ്രവീണ്‍ പീറ്റര്‍, പ്രശാന്ത്, ആര്‍പിഎഫ് എ.എസ്.ഐ അജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടി. റെയില്‍വേ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി യുവാവ് രക്ഷപ്പെട്ടു. ഷര്‍ട്ട് ഊരി ഓടിയ യുവാവിനെ സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് ഓട്ടോസ്റ്റാന്‍ഡില്‍ വച്ച് സാഹസീകമായി പോലീസ് പിടികൂടി. യുവാവിനെ ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.

No comments