Breaking News

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ടാലി, അക്കൗണ്ടിംങ് മിതമായ ഫീസിൽ പഠിക്കാൻ അവസരം

അജാനൂർ ലയൺസ് ക്ലബ്ബ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്ലസ്-ടു വിദ്യാഭ്യാസ യോഗ്യതയുള്ള (പ്രായപരിധിയില്ല) വിദ്യാർത്ഥികളിൽ നിന്നും മിതമായ ഫീസ് നിരക്കിൽ അക്കൗണ്ടിംങ് കോഴ്സിലേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായി നവംബർ 2 -ന് ശനിയാഴ്ച രാവിലെ 10.30 ന് കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിന് മുൻവശമുള്ള ബാങ്ക് ഓഫ് ബറോഡ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വൺ സീറോ കംപ്യൂട്ടേർസ് ഹാളിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് 9744391010 എന്ന നമ്പറിൽ ബന്ധപ്പെടുക.

No comments