Breaking News

നീലേശ്വരത്ത് നടന്ന ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ്‌ സമാപിച്ചു:ചിറ്റാരിക്കാല്‍ ഉപജില്ലയ്‌ക്ക്‌ വിജയകിരീടം

മൂന്ന്‌ ദിവസങ്ങളിലായി നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ്‌ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചിറ്റാരിക്കാല്‍ ഉപജില്ല ജേതാക്കള്‍.
27 സ്വര്‍ണം, 14 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 204 പോയിന്റുകളാണ്‌ ചിറ്റാരിക്കാല്‍ ഉപജില്ല നേടിയത്‌. 167 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല രണ്ടാംസ്ഥാനം നേടി. 19 സ്വര്‍ണം, 19 വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ്‌ ഇവരുടെ നേട്ടം. മൂന്നാംസ്ഥാനം നേടിയ കാസര്‍കോട്‌ ഉപജില്ല 12 വെള്ളി, 17 സ്വര്‍ണം, 20 വെങ്കലം എന്നിവയോടെ 146 പോയിന്റുകള്‍ നേടി.
ജില്ലയിലെ മറ്റ്‌ ഉപജില്ലകളുടെ പോയിന്റ്‌ നില ക്രമത്തില്‍ ഇങ്ങനെയാണ്‌. ഹൊസ്‌ദുര്‍ഗ്‌- 126, മഞ്ചേശ്വരം- 88, കുമ്പള- 82, ബേക്കല്‍- 64. സ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. അഞ്ചു സ്വര്‍ണവും 10 വെള്ളിയും ഏഴു വെങ്കലവും സഹിതം 62 പോയന്റാണ് ദുര്‍ഗ നേടിയത്. 51 പോയന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് (8, 3, 2) രണ്ടാംസ്ഥാനം നേടിയപ്പോള്‍ 45 പോയന്റ് വീതം നേടി ഉപ്പള ജിഎച്ച്എസ്എസ് (5, 6, 2), പാലാവയല്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് (7, 2, 1) മൂന്നാംസ്ഥാനം പങ്കിട്ടു. മാലോത്ത് കസബ ജിഎച്ച്എസ്എസ് (29), തൃക്കരിപ്പൂര്‍ വിപിപി എംകെപിഎസ് (25), പരപ്പ ജിഎച്ച്എസ്എസ് (21) എന്നിങ്ങനെയാണ് മറ്റു സ്‌കൂളുകളുടെ പോ യിന്റ്‌ നില. 
സമാപന സമ്മേളനം സി.എച്ച്‌.കുഞ്ഞമ്പു എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ബേബി ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ശകുന്തള, എം.മനു, ഡിഡിഇ, ടി.വി.മധുസൂദനന്‍, കണ്ണൂര്‍ ആര്‍ഡിഡി, രാജേഷ്‌ കുമാര്‍, സംഘാടക സമിതി വൈസ്‌ ചെയര്‍മാന്‍ സി.ബിജു, ചായ്യോത്ത്‌ ജിഎച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ ടി.വി.സച്ചിന്‍കുമാര്‍, എച്ച്‌എസ്‌എസ്‌ വിഭാഗം സീനിയര്‍ അസിസ്റ്റന്റ്‌ കെ.റീത്ത, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ്‌ പി.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ കെ.സന്തോഷ്‌ സ്വാഗതവും ഇ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 3 ദിവസങ്ങളിലായി നടന്ന കായികമേളയ്‌ക്ക്‌ ചായ്യോത്ത്‌ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ്‌ ആതിഥ്യമരുളിയത്‌.
..................

No comments