Breaking News

ഓൾ കേരള ബോര്‍വെല്‍ ഡ്രിലിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ നീലേശ്വരം കോട്ടപ്പുറത്ത് നടന്നു

ഓൾ കേരള ബോര്‍വെല്‍ ഡ്രിലിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ ചേര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സുമിത്രന്‍ പി പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗോപിനാഥന്‍, ശ്രീനിവാസ അമ്മണായ, ലത്തീഫ് കല്‍മ്മട്ട, പ്രവീന്‍ റൈ, അശോകന്‍ കരിന്തളം എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മുരളി സ്വാഗതം പറഞ്ഞു. കുഴല്‍ കിണര്‍ നിര്‍മ്മാണ മേഖലയില്‍ അസോസിയേഷനുമായി വിട്ടുനിന്ന് പലരും ഗുണനിലവാരമില്ലാത്ത പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന റീസൈക്കിള്‍ നോണ്‍ ഐ.എസ്.ഐ പൈപ്പുകള്‍ ഉപയോഗിച്ച് ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം നടത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്ന് ജില്ലാ കണ്‍വന്‍ഷനില്‍ പ്രമേയം പാസാക്കി.

No comments