Breaking News

മയിലാട്ടി പെട്രോള്‍ പമ്പിനടുത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ പൊയിനാച്ചിയിലെ യുവാവ്‌ മരിച്ചു. .

മയിലാട്ടി പെട്രോള്‍ പമ്പിനടുത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു. പൊയിനാച്ചി മൊട്ടയിലെ മണികണ്‌ഠന്‍ (24) ആണ്‌ മരിച്ചത്‌. രാജേന്ദ്രന്റെയും പ്രസന്നയുടെയും മകനാണ്‌. സഹോദരി: രസ്‌ന. ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. ബേക്കലിലെ ജ്യൂസ്‌ കടയില്‍ നിന്ന്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ മണികണ്‌ഠന്‍ അപകടത്തില്‍ പെട്ടത്‌. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം കാസര്‍കോട്‌ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ പരിക്കേറ്റ ബൈക്ക്‌ യാത്രികന്‍ പ്രജ്വല്‍ (26) സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്‌.

No comments