പത്താമുദയത്തിൻ്റെ ഭാഗമായി നീലേശ്വരം അരമന തറവാട്ടിൽ നെല്ലളവ് ചടങ്ങ് നടന്നു.
പത്താമുദയത്തിൻ്റെ ഭാഗമായി നീലേശ്വരം അരമന തറവാട്ടിൽ നെല്ലളവ് ചടങ്ങ് നടന്നു. അരമന തറവാട് കോയ്മ അവകാശമുളള നീലേശ്വരം ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആചാരപൂർവ്വം കൂട്ടായ്ക്കാരും, സ്ഥാനികരും, വാല്യക്കാരും തറവാട്ടിൽ എത്തി ചേർന്ന് പാരമ്പര്യമായി നടന്ന് വരാറുള്ള നെല്ലളവ് നടത്തി. അരമന തറവാട് ട്രസ്റ്റ് പ്രസിഡണ്ട് വിനോദ് കുമാർ അരമന, എ.വി നാരായണൻ നായർ, എ സോമരാജൻ, എ ഗംഗാധരൻ നായർ, വിനോദ് കോത്ര, ഇളയച്ഛൻ അരമന കൃഷ്ണൻ നായർ, ഭാരതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
No comments