Breaking News

കെഎസ്‌ഇബി പെന്‍ഷനേഴ്‌സ്‌ കൂട്ടായ്‌മകാസര്‍കോട്‌ വൈദ്യുതിഭവനു മുന്നില്‍ ജില്ലാതല ജാഗ്രത സദസ്‌ നടത്തി

കെഎസ്‌ഇബി പെന്‍ഷനേഴ്‌സ്‌ കൂട്ടായ്‌മ കാസര്‍കോട്‌ വൈദ്യുതിഭവനു മുന്നില്‍ ജില്ലാതല ജാഗ്രതാ സദസ്‌ നടത്തി.
കെഎസ്‌ഇബിയില്‍ നിന്ന്‌ വിരമിച്ച ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ നല്‍കുന്നതിനായി രൂപംകൊടുത്ത മാസ്റ്റര്‍ ട്രസ്റ്റിന്‌ നല്‍കേണ്ട ഫണ്ട്‌ അനുവദിക്കുക, വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച്‌ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ബോര്‍ഡിനെയും ഉപഭോക്താക്കളെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കെഎസ്‌ഇബി പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ കൂട്ടായമമ ജാഗ്രതാസദസ്‌ ഒരുക്കിയത്‌. കൂട്ടായ്‌മ സംസ്ഥാന പ്രസിഡന്റ്‌ ജെയിംസ്‌.എം.ഡേവിഡ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി പി.വി.ദിനേശന്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ട്രസ്റ്റ്‌ ലീഗല്‍ സമിതി കണ്‍വീനര്‍ വി.പി.രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല മുന്‍ സെക്രട്ടറി ജോസഫ്‌ കളരിമുറി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ ഇ.അശോകന്‍, നേതാക്കളായ എം.ബാലചന്ദ്രന്‍, കെ.വി.ജനകന്‍, പി.ജയചന്ദ്രന്‍, ടി.കെ.ശശികുമാര്‍, പി.കുമാരന്‍, എം.രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ രാഘവന്‍ കുളങ്ങര സ്വാഗതവും സെക്രട്ടറി കെ.വി.സുരേശന്‍ നന്ദിയും പറഞ്ഞു.

No comments