വയോജന ദിനാഘോഷം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം ഒപ്പം ഒപ്പത്തിനൊപ്പം പരിപാടിയൊരുക്കി.
വയോജന ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം ഒപ്പം ഒപ്പത്തിനൊപ്പം പരിപാടിയൊരുക്കി.
നിർമൽകുമാർ കാടകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.കുഞ്ഞമ്പു മാസ്റ്റർ, പി ഉണ്ണി രാജൻനായർ, പി.ബാലകൃഷ്ണൻ നായർ എന്നിവരെ വായനശാല പ്രസിഡന്റ് കെ.സി മാനവർമ്മ രാജ ആദരിച്ചു. വയോജനവേദി പ്രസിഡന്റ് സി.വി. ദിനേശൻ അധ്യക്ഷത വഹിച്ചു. ഡോ.എം.രാധാകൃഷ്ണൻനായർ, പി.കുഞ്ഞിരാമൻമാസ്റ്റർ, എം.മധുസൂദനൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, പി.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
No comments