നീലേശ്വരം മണ്ഡലം 16-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണം നടത്തി
നീലേശ്വരം മണ്ഡലം 16-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് മനോജ് കുമാർ അരമന പാതാക ഉയർത്തി. മുൻ നഗരസഭാ കൗൺസിലർ കെ പി കരുണാകരൻ മഹാത്മജിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ഇ.വി നാരായണൻ, പി.ഗോപാലകൃഷ്ണൻ, സി.വി രമേശൻ, പ്രമോദ് കുമാർ അരമന, ബാബു എ എന്നിവർ സംസാരിച്ചു.
No comments