Breaking News

നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ റഹീം ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന മുൻ യൂണിറ്റ് ജനറൽ സെക്രട്ടറിയും പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡൻറും ട്രഷററുമായിരുന്ന റഹീം ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം നഗര സഭ വൈസ് ചെയർമാർ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
നീലേശ്വരം ജുമ അത്ത് പ്രസിഡൻ് സി.കെ. അബ്ദുൾ ഖാദർ ഹാജി അനുസ്മരിച്ച് സംസാരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ സ്വാഗതവും ട്രഷറർ. എം. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.

No comments