Breaking News

യൂത്ത് വളണ്ടിയർമാർക്ക് പരിശീലനം നൽകി

നീലേശ്വരം നഗരസഭയിൽ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം യൂത്ത് വളണ്ടിയർമാർക്കുള്ള പരിശീലനം ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. പി ലത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, പി ഭാർഗവി , കൗൺസിലർ റഫീഖ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെയും സ്വച്ഛതാ ഹി സേവയുടെയും ലോഗോകൾ പ്രകാശനം ചെയ്തു. നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി. വി ദേവരാജൻ മാസ്റ്റർ മാലിന്യ മുക്തം നവകേരളം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു. കൗൺസിലർമാരായ ടി.വി. ഷീബ, കെ.ജയശ്രീ, വി.വി സതി, പി.പി ലത, എ. ബാലകൃഷ്ണൻ, പി വത്സല, പി.സുഭാഷ്, പി. കുഞ്ഞിരാമൻ, പി. ശ്രീജ, കെ.മോഹനൻ, എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ എ. കെ പ്രകാശൻ സ്വാഗതവും പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. മൊയ്‌തു നന്ദിയും പറഞ്ഞു.

No comments