Breaking News

നീലേശ്വരം പൊതുജനവായനശാല പ്ലാറ്റിനം ജൂബിലി: വിദ്വാന്‍ കെ.കെ.നായര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍:സംഘാടക സമിതിയായി

ലൈബ്രറി കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ എ ക്ലാസ്‌ ഗ്രന്ഥാലയങ്ങളിലൊന്നായ പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിനം ജൂബിലി, വിദ്വാന്‍ കെ.കെ.നായര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക്‌ സംഘാടക സമിതിയായി.
വിപുലമായ ആഘോഷപരിപാടികള്‍ നടത്താന്‍ സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. വായനശാല പ്രസിഡന്റ്‌ കെ.സി.മാനവര്‍മ രാജ അധ്യക്ഷത വഹിച്ചു. ഡോ.എം.രാധാകൃഷ്‌ണന്‍ നായര്‍, എം.മധൂസൂദനന്‍, കൈപ്രത്ത്‌ കൃഷ്‌ണന്‍ നമ്പ്യാര്‍, പി.യു.ഉണ്ണിക്കൃഷ്‌ണന്‍ നായര്‍, എം.ആര്‍.നായര്‍, ടി.വി.സരസ്വതി ടീച്ചര്‍, സതീഷ്‌ കരിങ്ങാട്ട്‌, ടി.വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.സി.മാനവര്‍മ രാജ (ചെയര്‍മാന്‍), പി.കുഞ്ഞിരാമന്‍ നായര്‍, ഡോ.എം.രാധാകൃഷ്‌ണന്‍ നായര്‍ (വര്‍ക്കിങ്‌ ചെയര്‍മാന്‍), എം.മധുസൂദനന്‍ (ജനറല്‍ കണ്‍വീനര്‍). വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.
....................................................

No comments