Breaking News

ഉണ്ണിക്കൃഷ്‌ണന്‍ പുഷ്‌പഗിരിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.

സീനിയര്‍ ജേണലിസ്‌റ്റ്‌ ഫോറം ജില്ലാ ട്രഷറര്‍ ആയിരുന്ന ഉണ്ണിക്കൃഷ്‌ണന്‍ പുഷ്‌പഗിരിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.
കാസര്‍കോട്‌ പ്രസ്‌ ക്ലബ്‌ ഹാളില്‍ കാസര്‍കോട്‌ നഗരസഭ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം ഉദ്‌ഘാടനം ചെയ്‌തു. ഫോറം ജില്ലാ പ്രസിഡന്റ്‌ വി.വി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ ക്ലബ്‌ മുന്‍ പ്രസിഡന്റ്‌ ടി.എ.ഷാഫി അനുസ്‌മരണ പ്രഭാഷണം നടത്തി. ഫോറം വൈസ്‌ പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, പ്രസ്‌ ക്ലബ്‌ സെക്രട്ടറി കെ.വി.പത്മേഷ്‌, സി.എല്‍.ഹമീദ്‌, എ.എസ്‌.മുഹമ്മദ്‌ കുഞ്ഞി, ഷാഫി തെരുവത്ത്‌, ഹമീദ്‌ ബദിയടുക്ക, രവി ബദിയടുക്ക, കെ.എച്ച്‌.മുഹമ്മദ്‌, അഷ്‌റഫ്‌ ചേരങ്കൈ, ബാലഗോപാലന്‍ പെരളത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എന്‍.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

No comments