Breaking News

മനോഹരൻ വരഞ്ഞുരിനെ കിനാനൂർ കരിന്തളം മണ്ഡലം കോൺഗസ് കമ്മിറ്റി ആദരിച്ചു. .

കിനാനൂർ കരിന്തളം പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള ഈ വർഷത്തെ ആദരവ് ഏറ്റുവാങ്ങിയ മനോഹരൻ വരഞ്ഞുരിനെ കിനാനൂർ കരിന്തളം മണ്ഡലം കോൺഗസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സി.വി ബാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസി ഡന്റുമാരായ അജയൻ വേളൂർ, ലിസി വർക്കി, കണ്ണൻ പട്ളം, ജയകുമാർ ചാമക്കുഴി, ട്രഷറർ ജനാർദൻ കക്കോൽ, മണ്ഡലം സെക്രട്ടറിമാരായ ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, ജോണി കുന്നാണി, റെജി തോമസ്, കെ.വിജയകുമാർ, രാകേഷ് കൂവാറ്റി എം.കുഞ്ഞുമാണി എന്നിവർ സംസാരിച്ചു.

No comments