Breaking News

ക്ഷീരവികസന വകുപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെയും കാഞ്ഞിരപ്പൊയിൽ ക്ഷീര സംഘത്തിന്റെയും നേതൃത്വത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.

ക്ഷീരവികസന വകുപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെയും കാഞ്ഞിരപ്പൊയിൽ ക്ഷീര സംഘത്തിന്റെയും നേതൃത്വത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പൊയിൽ ക്ഷീരസംഘം പ്രസിഡന്റ് കെ.രാജൻ അധ്യക്ഷനായി. ക്ഷീരമേഖലയിലെ നൂതന പദ്ധതികൾ എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫീസർ പി.വി. മനോജ് കുമാറും ഗുണമേന്മയുള്ള പാലുൽപാദനം എന്ന വിഷയത്തിൽ ഡയറി ഫാം ഇൻസ്ട്രക്ടർ വേണുഗോപാലൻ എന്നിവർ ക്ലാസ് എടുത്തു. ക്ഷീരസംഘം സെക്രട്ടറി പി.ആർ. ബാലകൃഷ്ണൻ സ്വാഗതവും ഭരണ സമിതി അംഗം ഒ.വി.രവി നന്ദിയും പറഞ്ഞു.

No comments