Breaking News

സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു.

ഗോവൻ സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ സഹകാരിയും ദീർഘകാലം ഹൊസ്ദുർഗ് കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ പ്രസിഡന്റുമായിരുന്ന കെ.വി. നാരായണനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു.
പടന്നക്കാട്ടെ വസതിയിൽ ചെന്നാണ് മന്ത്രി ആദരമർപ്പിച്ചത്.
വർഷങ്ങൾക്ക് മുമ്പുള്ള അനുഭവങ്ങളുടെ ഓർമകൾ ഇരുവരും പങ്കുവെച്ചു. തിരക്കിനിടയിലും അരമണിക്കൂർ വീട്ടിൽ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
കോൺഗ്രസ് എസ്.ജില്ലാ പ്രസിഡന്റ് ടി.വി. വിജയൻ, ഡിസിസി ജനറൽ സെക്രട്ടറിയും കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ പി.വി.സുരേഷ്, 
കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഇ.നാരായണൻ, രാഘവൻ കൂലേരി, പ്രമോദ് കരുവളം , ഗോപി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

No comments