Breaking News

നീലേശ്വരം റോട്ടറിയുടെ 2024-25 വർഷത്തെ നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു.

നീലേശ്വരം റോട്ടറിയുടെ 2024-25 വർഷത്തെ നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന അധ്യാപകർക്ക് അവരുടെ പ്രവർത്തന മേഖലയിലെ മികവിനെ മുൻനിർത്തി റോട്ടറി ഇന്ത്യ ലിറ്ററസി മിഷൻ ഏർപ്പെടുത്തുന്ന അവാർഡാണിത്. എൽ.പി, യു പി , ഹൈസ്കൂൾ വിഭാഗങ്ങളിലായി മൂന്ന് അധ്യാപകരാണ് ഈ വർഷം അവാർഡിന് അർഹരായത്.
രാഷ്ട്ര നിർമ്മാണ പ്രവർത്തനത്തിൽ മികച്ച സംഭാവന നൽകുന്ന അധ്യാപകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരുടെ കഴിവുകളും പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കും സമൂഹത്തിനും ലഭ്യമാക്കുക എന്നതും റോട്ടറി ലക്ഷ്യമിടുന്നു.
എൽ പി വിഭാഗത്തിൽ നീലേശ്വരം പാലായി എ എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ രാജീവൻ കെ വിയും,യു പി വിഭാഗത്തിൽ 
രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി. ഉണ്ണികൃഷ്ണൻ നായരും,
ഹൈസ്കൂൾ വിഭാഗത്തിൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക
സുധാമണി.ടി.ഇയും അർഹരായി.
സെപ്റ്റംബർ മൂന്നാം വാരം അതാത് സ്കൂളുകളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ അവാർഡുകൾ സമ്മാനിക്കും.

No comments