Breaking News

നീലേശ്വരം തൈക്കടപ്പുറം മുസ്ലിം ജമാഅത്തിനു കീഴിൽ തുടങ്ങിയ നുസ്രത്ത് ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം തൈക്കടപ്പുറം മുസ്ലിം ജമാഅത്തിനു കീഴിൽ തുടങ്ങിയ നുസ്രത്ത് ചാരിറ്റിയുടെ ഓഫീസ് ഖത്തീബ് അലി അക്ബർ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹക്കീം ഹാജി അധ്യക്ഷനായി. അലി അക്ബർ ബാഖവി ആമുഖ പ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭ തീരദേശ കൗൺസിലർമാരായ അൻവർ സാദിഖ്, കെ.വി.ശശികുമാർ, വിനു നിലാവ്, സാമൂഹ്യ പ്രവർത്തകരും നുസ്രത്ത് ചാരിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളുമായ അഡ്വ. കെ.പി. നസീർ, ഹഫീള്, സുനിൽ അമ്പാടി, കെ.വി. സായിദാസ്, സിഎച്ച്.ഹനീഫ, പ്രമോദ്, റാസിഖ്, സാദിഖ്, ഹാരൂൺ, അഹമ്മദ്, ഷഫീർ, നൗഷാദ്, അസിൻ എന്നിവർ ആശംസകൾ നേർന്നു. കിടപ്പുരോഗിയായി ചികിത്സയിൽ കഴിയുന്ന ശങ്കരേട്ടനുള്ള ഓക്സിജൻ മെഷീൻ ഹക്കീം ഹാജി ശങ്കരന്റെ മകൻ പ്രമോദിന് കൈമാറി. ജമാഅത്ത് സെക്രട്ടറി നൂറുദ്ദീൻ ഹാജി സ്വാഗതവും ജോയിന്റ് എ.അബ്ദുൾ അസീസ് ഹാജി നന്ദിയും പറഞ്ഞു.

No comments