നീലേശ്വരം റെയിൽവേ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം നിർത്തിയിട്ട സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചോയ്യങ്കോട് കരിന്തളം റോഡിലെ കരിങ്ങാട്ട് വീട്ടിൽ കെ.വി.ദിനേശൻ (52) കാറുമായി വീട്ടിൽ നിന്നിറങ്ങിയത് ഞായറാഴ്ച വൈകുന്നേരം.
നീലേശ്വരം റെയിൽവേ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം നിർത്തിയിട്ട സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചോയ്യങ്കോട് കരിന്തളം റോഡിലെ കരിങ്ങാട്ട് വീട്ടിൽ കെ.വി.ദിനേശൻ (52) കാറുമായി വീട്ടിൽ നിന്നിറങ്ങിയത് ഞായറാഴ്ച വൈകുന്നേരം.
5 മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. കിട്ടിയില്ല. രാത്രി വൈകിയതോടെ ദിനേശനെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. പല സ്ഥലത്തും അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. തിങ്കളാഴ്ച പുലർച്ചെ ദിനേശന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്താണെന്ന് തിരിച്ചറിഞ്ഞു. ഇന്നു രാവിലെ 6 മണിയോടെ റെയിൽവേ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം കാർ കണ്ടെത്തി. ഡോർ അടച്ചതല്ലാതെ താക്കോൽ ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നില്ല. തുറന്നു നോക്കിയപ്പോൾ ദിനേശനെ കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. പരിശോധനയിൽ മരിച്ചെന്നും വ്യക്തമായി. ഉടൻ നീലേശ്വരം പോലീസിൽ വിവരമറിയിച്ചു. എസ്ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. കരിങ്ങാട്ട് വീട്ടിൽ കെ.വികൊട്ടന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ജെസിബി ഉടമയായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: ദൃശ്യ, വൈഷ്ണവ്. സഹോദരങ്ങൾ: രവി, കുഞ്ഞിക്കണ്ണൻ, സുരേഷ്, അശോകൻ, രാധാമണി.
No comments