Breaking News

കടലിൽ വീണ് മരിച്ച തൈക്കടപ്പുറത്തെ സനീഷ്, രാജേഷ് അനുസ്മരണ ദിനത്തിൽ രാജീവ്‌ ഗാന്ധി യൂത്ത് ക്ലബ്ബ്‌ വിവിധ പരിപാടികൾ നടത്തി.

കടലിൽ വീണ് മരിച്ച തൈക്കടപ്പുറത്തെ സനീഷ്, രാജേഷ് അനുസ്മരണ ദിനത്തിൽ രാജീവ്‌ ഗാന്ധി യൂത്ത് ക്ലബ്ബ്‌ വിവിധ പരിപാടികൾ നടത്തി. തൈക്കടപ്പുറം ബോട്ട് ജെട്ടി പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടത്തി. ക്ലബ്‌ പ്രസിഡന്റ് പ്രശാന്ത് കെ.വി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി പി ഷണ്മുഖൻ, ബൂത്ത്‌ വൈസ് പ്രസിഡന്റ് മഹമൂദ്, ക്ലബ്ബ് വൈസ് പ്രസിഡന്റ് സുമേഷ് എം എം, പി വി ജനകൻ, ഒ.ചന്ദ്രൻ, കരീം, കെ പ്രകാശൻ, കെ.വി.ജയൻ, രാജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മഹേഷ്‌ കെ സ്വാഗതവും, ട്രഷറർ വിനോദ് എൻ വി നന്ദിയും പറഞ്ഞു.
തുടർന്ന് വേണുഗോപാൽ എ എൽ പി സ്കൂളിലും, അംഗൻവാടിയിലും പായസവിതരണവും, തൈക്കടപ്പുറം, അഴിത്തല 1,അഴിത്തല 2 അംഗൻവാടികളിൽ പായസ വിതരണവും,കുട്ടികൾക്ക് ഡ്രോയിങ് ബുക്ക്‌, കളർ പെൻ വിതരണവും നടന്നു.
ഞായറാഴ്ച രാവിലെ ബോട്ട് ജെട്ടി പരിസരത്ത് പായസ വിതരണം നടക്കും.

No comments