Breaking News

കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് സ്കൂളിൽ വയനാട് പുനർനിർമ്മാണ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണം നടന്നു.

കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് സ്കൂളിൽ വയനാട് പുനർനിർമ്മാണ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണം നടന്നു. 
തന്റെ സമ്പാദ്യ കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നാം ക്ലാസുകാരനായ അബ്ദുൽ ഹാദി മാതൃകയായി 
ഹെഡ്മാസ്റ്റർ കെ. സുരേഷ് അബ്ദുൾ ഹാദിയിൽ നിന്ന് സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി. വീട്ടിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തുക നൽകാമെന്ന് പറഞ്ഞുവെങ്കിലും തൻറെ സമ്പാദ്യ കുടുക്ക തന്നെ കൊടുക്കണമെന്ന് അബ്ദുൾ ഹാദി നിർബന്ധം പിടിക്കുകയായിരുന്നു. കുടുക്കയിലുള്ള 1631 രൂപയും മറ്റ് വിദ്യാർത്ഥികളിൽ നിന്നും സംഭാവനയായി ലഭിച്ച തുകയും നാളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. അധ്യാപകരായ പ്രതാപചന്ദ്രൻ ഇ.വി, അസ്ലം എം എ, സബീഷ.കെ,സിലീജ യു.എം 
ജാഫർ താറോൽ, സുപർണ്ണ രാജേഷ്
ബീന ബി പി, സിന്ധു കെ ,
ശ്രീജ കാര്യത്ത് എന്നിവർ നേതൃത്വം നൽകി.

No comments