നീലേശ്വരം പാലായിൽ നിന്ന് കാണാതായ യുവ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി.
നീലേശ്വരം പാലായിൽ നിന്ന് കാണാതായ യുവ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി.സ്കൂളിലേക്കാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയി പിന്നീട് കാണാതാവുകയായിരുന്നു. നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യാണ് നീലേശ്വരം എസ് ഐ കെ. വി. രതീഷും പോലിസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ, കെ കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പാളിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഓൺലൈനിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജോലി വാങ്ങി തരാമെന്ന് പറഞ്ഞതിനെ തുടർന്നാണ് യുവതി ഇടപ്പള്ളിയിലേക്ക് പോയതെന്നു പറയുന്നു. അഞ്ജനയെ കാണാതായി പിതാവ് കെ എം ഷാജു നീലേശ്വരം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. എടപ്പാളിൽ നിന്നും കസ്റ്റഡിയിലെടുത്ത അഞ്ജനയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
No comments