Breaking News

അഡ്വ. ഗംഗാധരൻ പള്ളിയത്തിനെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി അനുമോദിച്ചു

വക്കീൽ ഗുമസ്തനായി ജോലി ചെയ്ത് വക്കീലായ അഡ്വ. ഗംഗാധരൻ പള്ളിയത്തിനെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി അനുമോദിച്ചു.
വേദിയുടെ സജീവ അംഗമാണ് അഡ്വ. ഗംഗാധരൻ. അനശ്വര ഹാളിൽ ചേർന്ന അനുമോദന പരിപാടിയിൽ പ്രസിഡന്റ് കെ.മധു ഉപഹാരം സമ്മാനിച്ചു. അധ്യക്ഷതയും വഹിച്ചു. എ.രാജീവൻ, വിനോദ് പഞ്ചിക്കിൽ, നിർമൽരാജ്, പ്രവീൺ, രാജേഷ്, ശിവൻ, ബ്രിജേഷ് പൈനി, ശശി.പി.നായർ എന്നിവർ പ്രസംഗിച്ചു. അഡ്വ.പി.ഗംഗാധരൻ മറുപടി പ്രസംഗം നടത്തി. അനശ്വര സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും പി.യു. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

No comments