Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ എസ്പിസി കാഡറ്റിന്റെ പിതാവിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹ കാഡറ്റുകൾ ചേർന്ന് സമാഹരിച്ചത് 4,05,270 രൂപ.

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ എസ്പിസി കാഡറ്റിന്റെ പിതാവിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹ കാഡറ്റുകൾ ചേർന്ന് സമാഹരിച്ചത് 4,05,270 രൂപ.
സഹപാഠിക്ക് ഒരു കൈത്താങ്ങ്
സഹായധനം നൽകി.
കാസർഗോഡ്:
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് സ്കൂളിലെ എസ് പി സി കാഡറ്റിന്റെ രക്ഷിതാവ് സ്ക്കറിയ ഐസക്കിന്റെ കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എസ് പി സി കാഡറ്റുകൾ സ്വരൂപിച്ച 405270/- രൂപ കാസർർകോട്ടെ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്പിസി നോഡൽ ഓഫീസറും, അഡീഷണൽ എസ്പിയുമായ പി.ബാലകൃഷ്ണൻ നായർ സെന്റ് ജൂഡ്സ് സ്ക്കൂൾ എസ്പിസി ചാർജ് വഹിക്കുന്ന അധ്യാപിക റാണി.എം.ജോസഫിന് കൈമാറി. ചടങ്ങിൽ എസ്പിസി ജില്ലാ കോ- ഓർഡിനേറ്റർ സി. ഗോപീകൃഷ്ണൻ അധ്യക്ഷനായി.  കോടോത്ത് ഹയർ സെക്കന്ററി  ഹെഡ്മാസ്റ്റർ കെ.അശോകൻ ചട്ടഞ്ചാൽ എസ്പിസി അധ്യാപകനായ ഇ.ജെ.ഹരികൃഷ്ണൻ. പോലീസ് ഉദ്യോഗസ്ഥരായ സി.കെ.സരിത,  പ്രദീപൻ കോതോളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പോലീസ് സർവീസിൽ നിന്നും അധ്യാപകനായി പോകുന്ന സിവിൽ പോലീസ് ഓഫീസർ എസ്പിസി പ്രോജക്ട് അസിസ്റ്റൻ്റ് കെ. അനൂപിന് യാത്രയയപ്പ് നൽകി എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസറും സബ് ഇൻസ്പെക്ടറുമായ  ടി. തമ്പാൻ സ്വാഗതവും , ഡ്രിൽ ഇൻസ്ട്രക്ടർ  എം.ശൈലജ നന്ദിയും പറഞ്ഞു.

No comments