ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം ഇഎംഎസ് സ്വിമ്മിങ് അക്കാദമിയിലെ നിവേദ് കൃഷ്ണ മത്സരിച്ച 3 ഇനങ്ങളിലും സ്വർണം നേടി.
കാസർകോട് വിദ്യാനഗറിൽ നടന്ന ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം ഇഎംഎസ് സ്വിമ്മിങ് അക്കാദമിയിലെ നിവേദ് കൃഷ്ണ മത്സരിച്ച 3 ഇനങ്ങളിലും സ്വർണം നേടി.
200, 400, 800 മീറ്റർ ഫ്രീ സ്‌റ്റൈൽ മത്സരങ്ങളിലാണ് മിന്നും നേട്ടം. നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിലെ സ്വിമ്മിങ് പൂളിൽ സ്വിമ്മിങ് കോച്ച് ഷാജു കുളങ്ങരയാണ് നിവേദിനെ പരിശീലിപ്പിക്കുന്നത്. വെള്ളിക്കോത്ത് അടോട്ടെ ബാലകൃഷ്ണന്റെയും നിമ്മിയുടെയും മകനാണ്. മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
No comments