Breaking News

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിൽ കുട്ടികളുടെ ആസ്വാദനക്കുറിപ്പുകൾ വായിച്ചു.

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിൽ കുട്ടികളുടെ ആസ്വാദനക്കുറിപ്പുകൾ വായിച്ചു.
വായന വെളിച്ചം പദ്ധതിയിൽ ലൈബ്രറി ബാലവേദി കുട്ടികൾ എഴുതിയ കുറിപ്പുകളാണ് വായിച്ചത്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.സി.രാജൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.വി.രവീന്ദ്രൻ അധ്യക്ഷനായി. സെക്രടറി നാരായണൻ മാസ്റ്റർ സ്വാഗതവും വായന വെളിച്ചം കോ-ഓർഡിനേറ്റർ സൗമ്യ കണ്ണൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ വായനാനുഭവങ്ങളും ആസ്വാദനക്കുറിപ്പുകളും രസകരമായി.

No comments