നീലേശ്വരം യുവശക്തി കലാവേദി വായനശാല ഗ്രന്ഥാലയം വായന പക്ഷാചരണവും കുടുംബ സംഗമവും നടത്തി.
നീലേശ്വരം യുവശക്തി കലാവേദി വായനശാല ഗ്രന്ഥാലയം വായന പക്ഷാചരണവും കുടുംബ സംഗമവും നടത്തി.
കലാവേദി ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലയം പ്രസിഡന്റ് പി.ഭാർഗവൻ അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം.ബാലകൃഷ്ണൻ മാസ്റ്റർ രചിച്ച നീലേശ്വരം അള്ളടസ്വരൂപം പൈതൃക ചരിത്രവും കാസറഗോഡിന്റെ ചരിത്രവും എന്ന ഗ്രന്ഥം ഗ്രന്ഥകർത്താവിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. കെ.സതീശൻ, കെ.രേഖ, കെ.നന്ദകുമാർ, കെ. ദിനേശൻ, ഡോ.എൻ.പി.വിജയൻ, ഇ.പി.സുരേഷ് കുമാർ, കെ. തങ്കമണി, പി.രമേശൻ എന്നിവർ സംസാരിച്ചു. കെ.സതീഷ്കുമാർ സ്വാഗതവും എ. സോമരാജൻ നന്ദിയും പറഞ്ഞു. യുവശക്തി കുടുംബാംഗങ്ങളും കുട്ടികളും കലാപരിപാടികളും അവതരിപ്പിച്ചു.
No comments