നീലേശ്വരം മഹാത്മ എജ്യുക്കേഷൻ സൊസൈറ്റി മുൻ വൈസ് പ്രസിഡന്റും ഭഗവതി ഫൗണ്ടേഷൻ പ്രസിഡന്റുമായിരുന്ന പി.വി. ഗുരുദാസ് (83) അന്തരിച്ചു
കനറാ ബാങ്ക് മുൻ സീനിയർ മാനേജർ കാഞ്ഞങ്ങാട് കുന്നുമ്മൽ ഉഷസിലെ പി.വി. ഗുരുദാസ് (83) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ. ബാങ്ക് ജീവനക്കാരുടെ സംഘടനയായ സിബി ആർഒഎ ജില്ലാ പ്രസിഡന്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി മുൻ അംഗം, നീലേശ്വരം മഹാത്മ എജ്യുക്കേഷൻ സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ്, ഭഗവതി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മുൻ പ്രസിഡന്റ്, കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ സെക്രട്ടറി, പിലിക്കോട് വലിയാത്ത് തറവാട് ട്രസ്റ്റ് ചെയർമാൻ, മുഖ്യ രക്ഷാധികാരി, കാഞ്ഞങ്ങാട് ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്, ചിന്മയ മിഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കമലദാസ്. മക്കൾ: അരുൺദാസ്, ഗിരിധർ ദാസ്. മരുമക്കൾ: രാധിക, സീമ. സഹോദരങ്ങൾ: തമ്പായി, പി.വി. നാരായണൻ (മുൻ ഡിജിഎം, വിജയാ ബാങ്ക്, ബെംഗളൂരു), ഡോ.പി.വി.വിജയൻ (മുൻ പ്രിൻസിപ്പൽ, ഗവ.കോളേജ്, കാസർകോട്), രാധ.
No comments