Breaking News

ചെറുവത്തൂർ ശ്രീ കമ്പിക്കാത്ത് മാടം മൂവാണ്ട്തിറ മഹോത്സവം നാളെ

ചെറുവത്തൂർ ശ്രീ കമ്പിക്കാത്ത് മാടം മൂവാണ്ട്തിറ മഹോത്സവം നാളെ തുടങ്ങും.
നാളെ ഉച്ചയ്ക്ക് 2.30 ന് ആവേശകരമായ കൊടിയിലപിടി ചടങ്ങ്. തുടർന്ന് വിവിധ തെയ്യക്കോലങ്ങളുടെ വെള്ളാട്ടം. രാത്രി 7 ന് ചെറുവത്തൂർ വാദ്യകലാസംഘത്തിന്റെ പഞ്ചവാദ്യം, തുടർന്ന് ഓട്ടതുള്ളൽ. രാത്രി 8 ന് സാംസ്കാരിക സമ്മേളനം, ആദരിക്കൽ . ഉദ്ഘാടനം: മനോജ് കൈതപ്പം. 9 ന് പാടുറവ - നാടൻ പാട്ടരങ്ങ്. മെയ് 5 ന് രാവിലെ 8 മണി മുതൽ വിവിധ തെയ്യങ്ങളുടെ തിറ. രാത്രി 7.30 ന് കുന്നിന് താഴത്ത് ലോകർ സംഘം മാതൃസമിതിയുടെ മെഗാ തിരുവാതിര. തുടർന്ന് നൃത്ത രാവ്. രാത്രി 12 മണിക്ക് മഞ്ഞാളമ്മയുടെ പുറപ്പാട്. 
6 ന് രാവിലെ 8 മണി മുതൽ വിവിധ തെയ്യങ്ങളുടെ തിറ. ഉച്ചയ്ക്ക് 2 മണിക്ക് മയ്യിച്ച വയൽക്കര ഭഗവതി ക്ഷേത്രം, കീഴ്മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച വരവ്. 4 മണി മുതൽ വെള്ളാട്ടങ്ങൾ. 6 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 6 മണിക്ക് വമ്പൻ തമ്പുരാൻ വൈരജാതൻ ഈശ്വരന്റെ വെള്ളാട്ടം. 8 മണിക്ക് മയ്യിച്ച വയൽക്കര ഭഗവതി ക്ഷേത്രത്തിന്റെ പൂരക്കളി. 9 മണിക്ക് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം നത്ത് മാത്തൻ ഒന്നാം സാക്ഷി. മെയ് 7 ന് രാവിലെ 4 മണി മുതൽ വിവിധ തെയ്യങ്ങളുടെ തിറ. വൈകുന്നേരം 5 മണിക്ക് ഉദയങ്ങാനത്ത് ഭഗവതി പുറപ്പാട്, കാടങ്കോട് നെല്ലിക്കാൽ പുന്നക്കാൽ ഭഗവതി ക്ഷേത്രം വക മീൻകോവ കാഴ്ച വരവ്. 7മണിക്ക് വൈരജാതൻ ഈശ്വരന്റെ തിറയോടു കൂടി മൂവാണ്ട് തിറ സമാപിക്കും.

No comments