കുട്ടികൾക്കായി സൗജന്യ അവധിക്കാല യോഗ പരിശീലന ക്യാമ്പ് തുടങ്ങി.
നീലേശ്വരം തൈക്കടപ്പുറം ആശാൻ സ്മാരക വായനശാലയിൽ കുട്ടികൾക്കായി സൗജന്യ അവധിക്കാല യോഗ പരിശീലന ക്യാമ്പ് തുടങ്ങി.
വായനശാല, സംസ്ഥാന സ്പോർട്സ് കൗൺസിൽ യോഗ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. ചേതന യോഗ കാസറഗോഡ് ജില്ലാ ട്രഷറർ കെ.വി. ഗണേഷ് ഉദ്ഘാടനം നിർവഹിച്ച് ക്യാമ്പ് വിശദീകരിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർ അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ പാലിച്ചോൻ സേവാ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം.ഗംഗാ ധാൻ മാസ്റ്റർ, ചേതന യോഗ നീലേശ്വരം ഏരിയ സെക്രട്ടറി പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ആശാൻ സ്മാരക വായനശാല പ്രസിഡന്റ് എം.വി.ഗംഗാധരൻ സ്വാഗതവും ചേതന യോഗ നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ചേതന വിനോദ് നന്ദിയും പറഞ്ഞു. 8 മുതൽ 18 വയസു വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ക്യാമ്പ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും. യോഗ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾക്ക് ഗ്രേസ് മാർക്ക് ഉൾപ്പെടെ നേടാനുമാകും.
No comments