Breaking News

ഉണ്യംവെളിച്ചത്തെ വാടക ക്വാർട്ടേഴ്സിൽ സ്ത്രീയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

മടിക്കൈ ചാളക്കടവ് ഉണ്യംവെളിച്ചത്തെ വാടക ക്വാർട്ടേഴ്സിൽ സ്ത്രീയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
സി.ബി.ടി. ക്വാർട്ടേഴ്സിന് അകത്താണ് മൃതദേഹം കണ്ടത്. കസേരയിൽ ഇരുന്ന നിലയിലാണ് മൃതദേഹം ഉള്ളത്. ഒരാഴ്ചയ്ക്ക് മുൻപ് ഇവിടെ താമസത്തിനെത്തിയ വയസ് തോന്നിക്കുന്ന സ്ത്രീയാണ് മരിച്ച നിലയിലുള്ളത്. ചെമ്മട്ടംവയൽ സ്വദേശിനിയായ കാർത്യായനിയാണ് ഇവർ എന്ന വിവരം മാത്രമാണ് ക്വാർട്ടേഴ്സ് ഉടമയുടെ പക്കൽ ഉള്ളത്. തിരിച്ചറിയൽ രേഖകളോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. നീലേശ്വരം പോലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്.

No comments