മെയ്ദിന റാലിയും പൊതുയോഗവും നടത്തി
സാർവദേശീയ തൊഴിലാളി ദിനാചരണ ഭാഗമായി നീലേശ്വരത്ത് മെയ്ദിന റാലിയും പൊതുയോഗവും നടത്തി.
സംയുക്ത ട്രേഡ് യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. കെ. പി. സതീഷ് ചന്ദ്രൻ മെയ്ദിന റാലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രമേശൻ കാര്യങ്കോട് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ വൈസ് പ്രസിഡൻ്റ് പി.വിജയകുമാർ, കെ.പി.രവീന്ദ്രൻ, പാറക്കോൽ രാജൻ, കെ.കുഞ്ഞിക്കണ്ണൻ നായർ, വെങ്ങാട്ട് ശശി, കെ.വി. രാജേഷ്, പി.മോഹനൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ കെ. ഉണ്ണി നായർ സ്വാഗതം പറഞ്ഞു. ഒ.വി.രവീന്ദ്രൻ, പി. വിജയൻ, ഇ.കെ. ചന്ദ്രൻ, കെ.രഘു, പി.പി. പ്രദീപ് കുമാർ, സി.രാഘവൻ തുടങ്ങിയവർ മെയ്ദിന റാലിക്ക് നേതൃത്വം നൽകി.
No comments