Breaking News

കക്കാട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ കാൽ നൂറ്റാണ്ടിനു ശേഷം നടക്കുന്ന അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം മെയ് 18 മുതൽ 23 വരെ

നൂറ്റാണ്ടുകൾ പഴക്കമുള്ളതും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി അഭേദ്യ ബന്ധവുമുള്ള കക്കാട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ കാൽ നൂറ്റാണ്ടിനു ശേഷം നടക്കുന്ന അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം മെയ് 18 മുതൽ 23 വരെ ആറു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കും. 
മെയ് 23ന് രാവിലെ 9:49 മുതൽ 11.58 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് അഷ്ടബന്ധക്രിയ ബ്രഹ്മ കലശാഭിഷേകം. തുടർന്ന് ഉച്ച പൂജയും പ്രസാദ വിതരണവും നടക്കും.
 ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 18 ന് രാവിലെ 10 മണിക്ക് കലവറ ഘോഷയാത്ര കൂലോം റോഡ് നിന്നും കക്കാട്ട് ഉദയമ്മാടം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഭക്തിഗാന ഓഡിയോ ആൽബം ഡിവൈഎസ്പിയും സിനിമാനടനുമായ സിബി തോമസ് പ്രകാശനം ചെയ്യും. തുടർന്ന് അന്നദാനം. വൈകിട്ട് നാലുമണിക്ക് കൂലോം റോഡിൽ നിന്നും ഘോഷയാത്രയോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അരവത്ത് കെ യു പത്മനാഭൻ വഴുന്നവരെയും ഇടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതിസ്വാമിജിയേയും പൂർണ്ണ കുഭത്തോടെ ക്ഷേത്രത്തിലേക്ക് വരവേൽക്കും. വൈകിട്ട് ഏഴുമണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്വാഗതസംഗീത ശിൽപ്പത്തോടെ ആരംഭിക്കും. ഇടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ എസ് പ്രീത അധ്യക്ഷത വഹിക്കും. ചടങ്ങിൽ അമൃത ടിവി ചീഫ് സബ്എഡിറ്റർ ഗോശാല ഹേമ ശിവപ്രസാദ് നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ നാരായണ പട്ടേരി, പുല്ലൂർ യോഗസഭ പ്രസിഡണ്ട് എം വിഷ്ണു പ്രകാശൻ കുണ്ട്ളായർ, ബ്രോഷർ കമ്മിറ്റി ചെയർമാൻ പ്രസാദ് നാരായണൻ എന്നിവർക്ക് നൽകി സ്മരണിക പ്രകാശനംചെയ്യും. ബ്രോഷർ കമ്മിറ്റി ചെയർമാൻ പി മോഹനൻ മാസ്റ്റർ സ്മരണിക പരിചയപ്പെടുത്തും. ജനപ്രതിനിധികളും മറ്റും ചടങ്ങിൽ ആശംസകൾ നേരും. രാത്രി 9 മണിക്ക് നാടൻപാട്ടും നാടൻകലകളും അരങ്ങേറും. 19ന് രാവിലെ കലവറ നിറക്കൽ 10.30 ന് ജയഭാരതി പ്രകാശ് കാവുമാടം അവതരിപ്പിക്കുന്ന രാഗസുധാരസം,5.30ന് തായമ്പക, ഏഴുമണിക്ക് കെ വിനോദിന്റെ അധ്യക്ഷതയിൽ വാച്ച വാദ്ധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി പ്രഭാഷണം നടത്തും.തുടർന്ന് ക്ഷേത്ര കാലസന്ധ്യക്ക്‌ ക്ഷേത്രം തന്ത്രി കെ. യു. നാരായണൻ വാഴുന്നവർ ഭദ്രദീപം തെളിയിക്കും. തുടർന്ന് സോപാനസംഗീതം, ചക്യാർ കൂത്ത്, തിരുവാതിര, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും.20ന് രാവിലെ 10മണിക്ക് ആധ്യാത്മിക സദസ്സ് നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. നാരായണപട്ടേരിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുൻ നമ്പി പദ്മനാഭൻ മതിരംപാടിത്തായർ ഉദ്ഘടനം ചെയ്യും. വൈകിട്ട് 5.30ന് കവ്വാൽമാടം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന. ഏഴുമണിക്ക് നടക്കുന്ന സ്നേഹാദരവ് പുല്ലൂർ യോഗസഭ പ്രസിഡണ്ട് എം വിഷ്ണു പ്രകാശൻ കുണ്ട്ളായരുടെ അധ്യക്ഷതയിൽ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രാദേശിക നൃത്ത സന്ധ്യക്ക്‌ നാട്യ കേസരി കേശവൻ കുണ്ട്ളായർ ഭദ്രദീപം കൊളുത്തും. 21ന് രാവിലെ 10.30 ന് മാതൃ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും മാതൃസമിതി ചെയർപേഴ്സൺ യശോദ ടീച്ചറുടെഅധ്യക്ഷതയിൽ അഡ്വ. ഷീന ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തും.മാക്കരംകോട് കല്യാണി അന്തർജനം മുഖ്യാതിഥിയാകും.വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ വി.പ്രകാശന്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാന്ത്രികൻ പ്രൊഫ.ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും തുടർന്ന് 9 മണിക്ക് തിരുവാതിര ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന യക്ഷഗാനവും അരങ്ങേറും. 22ന് രാവിലെ 10 മണിക്ക് പെരിയ ഗോകുലം ഗോശാല അവതരിപ്പിക്കുന്ന ഭജനയും ഉച്ചയ്ക്ക് 2 30ന് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം, നാദക്കോട്ട് ഭഗവതി ക്ഷേത്രം എന്നിവ അവതരിപ്പിക്കുന്ന പൂരക്കളിയും ഉണ്ടാകും. പൂരക്കളി സേവാസമിതി അംഗം ചന്ദ്രൻ കെ നായരുടെ അധ്യക്ഷതയിൽ പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 30ന് പുല്ലൂർ യോഗസഭ വനിതാ വേദി തിരുവാതിര അവതരിപ്പിക്കും.ഏഴുമണിക്ക് ആധ്യാത്മിക പ്രഭാഷണം ഏറ്റുമാനൂരപ്പൻ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ ഉദ്ഘാടനം ചെയ്യും. നിർമ്മാണ കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി സുബ്രഹ്മണ്യൻ പണ്ടാരത്തായർ അധ്യക്ഷനാകും.രാത്രി 9. 30ന് 121 ഓളം പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കേരള കലാരൂപങ്ങളുടെയും ആഘോഷങ്ങളുടെയും സമന്വയമായ മൽഹാർ ഫ്യൂഷൻ മെഗാ ഷോ അരങ്ങേറും.സമാപന ദിവസമായ മെയ് 23ന് രാവിലെ അഷ്ടബന്ധക്രിയ ബ്രഹ്മ കലശാഭിഷേകത്തിനും ഉച്ച പൂജയ്ക്കും പ്രസാദ വിതരണത്തിനുശേഷം 11 മണി മുതൽ പുല്ലൂർ യോഗസഭ വനിതാ വേദി അവതരിപ്പിക്കുന്ന ഭജനാമൃതം ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനവും ഉണ്ടാകും. രാത്രി 7 മണിക്ക് കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര തുറന്നു ശ്രീഭൂതബലി തിരഞ്ഞെടുത്തോടുകൂടി ബ്രഹ്മ കലശ മഹോത്സവം സമാപിക്കും.പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആഘോഷകമ്മിറ്റി ചെയർപേഴ്സൺ എസ് പ്രീത, ജനറൽ കൺവീനർ വി തമ്പാൻ,കൺവീനർ ഐ കെ വാസുദേവൻ വാഴുന്നവർ,നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ നാരായണ പട്ടേരി, ഊരാളാൻ കുടുംബാംഗം വാസുദേവ കക്കോത്തായർ,മീഡിയ കമ്മറ്റി ചെയർമാൻ ബി. നാരായണൻ, കൺവീനർ സേതുബങ്കളം, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി രാജേഷ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രസാദ് നാരായണൻ എന്നിവർ സംബന്ധിച്ചു.

No comments