Breaking News

സന്ദർശനം നാളെ

നീലേശ്വരം ലയൺസ് ക്ലബിൽ ഏപ്രിൽ 19 ന് വെള്ളിയാഴ്ച ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ രജീഷിൻ്റെ സന്ദർശനമുണ്ടാകും.
വിവിധ സേവന- സഹായ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചുണ്ടാകും. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ക്ലബ് സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ ഡിസ്ട്രിക്ട് ഗവർണർ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് കിഴക്കൻ കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള വീൽ ചെയറുകൾ, വാട്ടർ ബെഡുകൾ, മരുന്ന്, ബിപി അപ്പാരറ്റസ് എന്നിവ നൽകും. നീലേശ്വരം ലയൺസ് ക്ലബ് പ്രസിഡൻ്റ് എ.വിനോദ് കുമാർ അധ്യക്ഷത വഹിക്കും.

No comments