അനുമോദിച്ചു
2024 ലെ നീറ്റ് എംഡിഎസ് പരീക്ഷയിൽ 137-ാം റാങ്ക് നേടിയ നീലേശ്വരം പ്രിയദർശിനി ഹൗസിങ് കോളനിയിലെ ശിൽപ ശശിധരനെ 29-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.കെ.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സ്നേഹോപഹാരം സമ്മാനിച്ചു. വാർഡ് കൗൺസിലർ കെ.വി. ശശികുമാർ അധ്യക്ഷത വഹിച്ചു. എൻഎസ്സി ബാങ്ക് ഡയറക്ടർ കെ. സുകുമാരൻ, കെ.വി.ദാമോദരൻ, കെ.രവീന്ദ്രൻ, പി.കെ.രാമചന്ദ്രൻ, ശ്രീജ സത്യൻ, നിർമല രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.വി.സുരേഷ്കുമാർ സ്വാഗതം പറഞ്ഞു. ഹൗസിങ് കോളനിയിലെ ശശിധരൻ്റെയും പുഷ്പയുടെയും മകളാണ് ശിൽപ.
No comments