Breaking News

വിഷുവിളക്ക് മഹോത്സവം സമാപിച്ചു

നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ടുകാവിൽ കഴിഞ്ഞ 4 ദിവസമായി നടന്നു വരുന്ന വിഷുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും.
ഉത്സവത്തിൻ്റെ നാലാം ദിനത്തിൽ പാലോട്ടു ദൈവവും കൂടെയുള്ളോരും ദേശാധിപത്യം വഹിക്കുന്ന തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിലെത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. ഇന്ന് രാവിലെ 6 മണിക്ക് കൊടിയില പിടുത്തത്തോടെ ചടങ്ങുകൾ തുടങ്ങി. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം. വൈകുന്നേരം 3 മണിക്ക് തെയ്യം പുറപ്പാടിന് ശേഷം വിഷു ക്കുളി, തേങ്ങയേറ് ചടങ്ങുകളോടെ ഉത്സവം സമാപിക്കും.

No comments