Breaking News

ടിക്കറ്റ് നൽകുന്നില്ലെന്നു പരാതി

ഇന്നലെ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടയാളോടാണ് നീലേശ്വരത്ത് സ്‌റ്റോപ്പ് ഇല്ലെന്നും കാഞ്ഞങ്ങാട്ടക്കോ കാസർകോട്ടേക്കോ ടിക്കറ്റ് തരാമെന്നും പറഞ്ഞത്. കാസർകോട്ടേക്ക് 70 രൂപ നൽകി ടിക്കറ്റ് എടുത്തു. ടെയിൻ പതിവു പോലെ നീലേശ്വരത്തു നിർത്തി. മാസങ്ങൾക്ക് മുമ്പാണ് ഇന്റർസിറ്റിക്ക് നീലേശ്വരത്ത് സ്‌റ്റോപ് അനുവദിച്ചത്. എന്നാൽ മറ്റ് റയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇന്റർസിറ്റിക്ക് നീലേശ്വരത്തേക്ക് ടിക്കറ്റ് നൽകുന്നില്ലെന്നാണ് പരാതി. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട്ട് നിന്ന് ടിക്കറ്റ് എടുത്ത് നീലേശ്വരത്തേക്ക് യാത്ര ചെയ്തയാൾക്ക് കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റാണ് നൽകിയതത്രെ. 2023 സെപ്തംബർ 13 നാണ് ഇന്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിച്ചത്. ഏറെക്കാലത്തെ മുറവിളിയെ തുടർന്നായിരുന്നു ഇത്.

No comments