Breaking News

അഡ്മിഷൻ തുടങ്ങി

ഉത്തര മലബാറിലെ ആദ്യത്തെ ബധിര വിദ്യാലയമായ കാസറഗോഡ് ചെർക്കള മാർത്തോമാ ബധിരവിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേൾവി -സംസാര പരിമിതിയുള്ള കുട്ടികൾക്ക് പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയും, എച്ച്എസ്എസ് കോമേഴ്‌സ് വിത്ത്‌ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം വിത്ത്‌ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്കും ആണ് അഡ്മിഷൻ.
പ്രത്യേകതകൾ: 
👉ഗവണ്മെന്റ് എയ്ഡഡ് സ്കൂൾ.
👉സംസ്ഥാന വിദ്യാഭ്യാസ പഠന രീതി.
👉തികച്ചും സൗജന്യ പഠനം.
👉സൗജന്യ താമസം, ഭക്ഷണം.
👉ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റൽ സൗകര്യം.
👉പ്രീ പ്രൈമറി മുതൽ ബികോം വരെ ഒരേ ക്യാമ്പസിൽ പഠിക്കുവാനുള്ള സൗകര്യം.
👉സൗജന്യ സ്പീച്ച് തെറാപ്പി.
👉സൗജന്യ ലാംഗ്വേജ് തെറാപ്പി.
👉സൗജന്യ കേൾവി പരിശോധന.
👉കോഹ്ലിയർ ഇമ്പ്ലാന്റ് ചെയ്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറിയിൽ പഠനം.
👉കലാ, കായിക -പ്രവൃത്തിപരിചയ പരിശീലനം.
👉മികവാർന്ന പാർക്ക്.
👉 കലാ, കായിക പ്രവൃത്തിപരിചയ മത്സരങ്ങളിൽ ദേശീയ, സംസ്ഥാന, ജില്ലാതല പ്രാതിനിധ്യം.
👉കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് സൗകര്യം.
👉സൗജന്യ തൊഴിൽ പരിശീലനം.
👉സൗജന്യ ആംഗ്യഭാഷ പരിശീലനം.
👉സൗജന്യ പിഎസ് സി കോച്ചിങ് ക്ലാസ്സ്‌.
👉ആധുനിക രീതിയിലുള്ള ക്ലാസ്സ്‌ റൂമുകൾ.
👉പ്രീ പ്രൈമറി മുതൽ സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസം.
👉പഠന യാത്രകൾ.
👉വാർഷിക വിനോദയാത്രകൾ.
👉ഓണം, ക്രിസ്തുമസ്, ഇഫ്താർ സൗഹൃദ സംഗമങ്ങൾ തുടങ്ങിയവ സ്കൂളിൻ്റെ പ്രത്യേകതകളാണ്. വിവരങ്ങൾക്കും പ്രവേശനത്തിനും: 
04994282382
9747245926
9495800943.

No comments