Breaking News

അനുസ്മരണവും സ്നേഹ പുരസ്‌കാര വിതരണവും നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മഹാത്മ കെ.പി. പ്രേംകുമാർ അനുസ്മരണവും സ്നേഹപുരസ്കാര വിതരണവും നടത്തി.
പൊതുജനവായനശാലയിലെ പൈനി നാരായണൻ നായർ സ്മാരക ഹാളിൽ പി.യു. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സ്നേഹ പുരസ്കാര ജേതാവ് കെ. ഗംഗാധര മാരാർക്ക് പുരസ്കാരവും സമ്മാനിച്ചു. മഹാത്മ പ്രസിഡന്റ് എം.മധുസൂദനൻ അധ്യക്ഷത വഹിച്ചു. സി.എം.വേണുഗോപാലൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭ കൗൺസിലർ പി.ബിന്ദു, പുരസ്കാര ജേതാവ് കെ ഗംഗാധര മാരാർ എന്നിവർ പ്രസംഗിച്ചു. മഹാത്മ സെക്രട്ടറി പി.മധുസൂദനൻ സ്വാഗതവും സി.എം.ഗോപിനാഥൻ നായർ നന്ദിയും പറഞ്ഞു

No comments