Breaking News

ഗ്രൂപ്പ് ബുക്കിങ് സംവിധാനം പ്രാബല്യത്തിൽ വന്നു.

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അനുവദിച്ച ഗ്രൂപ്പ് ബുക്കിങ് സംവിധാനം പ്രാബല്യത്തിൽ വന്നു.
ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിക്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് നേരിട്ട കാലതാമസമാണ് മാർച്ച് 18 ന് തുടങ്ങാനിരുന്ന സൗകര്യം വൈകാൻ കാരണം. രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് ഗ്രൂപ്പ് ബുക്കിങ് സൗകര്യം ലഭ്യമാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, കൂട്ടായ്മകൾ എന്നിവർക്കും വിവാഹം, സമ്മേളനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർക്കും ഈ സംവിധാനം ഗുണം ചെയ്യും. നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദിയുടെ ശ്രദ്ധയിൽ നീലേശ്വരം റെയിൽവേ ഡവലപ്മെൻ്റ് കലക്ടീവ് - എൻആർഡിസി ഭാരവാഹികളാണ് ഇക്കാര്യം പെടുത്തിയത്. താമസിയാതെ ഗ്രൂപ്പ് ബുക്കിങ് സംവിധാനം നിലവിൽ വരുമെന്ന് ഇദ്ദേഹം ഉറപ്പും നൽകി.

No comments