Breaking News

കളിയാട്ടത്തിനൊരുങ്ങി

തൃക്കണ്ണാടപ്പന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പാലക്കുന്ന് മുദിയക്കാൽ കണ്ണോൽപ്പടി പാറ്റേൻ വീട് തറവാട് കളിയാട്ടത്തിന്റെ ആഘോഷ ദിവസങ്ങളിലേക്ക്.
ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന കളിയാട്ടത്തിൽ അപൂർവ തെയ്യക്കോലങ്ങൾ ഉൾപ്പെടെ നിരവധി തെയ്യക്കോലങ്ങളാണ് കെട്ടിയാടുക. 9 ന് രാവിലെ 10.40 നും 11.40 നും മധ്യേ കലവറ നിറക്കൽ ഘോഷയാത്രയോടെ കളിയാട്ട നഗരി ഉണരും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം തെയ്യം കൂടൽ, തുടങ്ങൽ, തോറ്റം, കുളിച്ചു തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം, രാത്രി 12 മണി മുതൽ കുട്ടി ശാസ്തൻ, ഭൈരവൻ, പടവീരൻ തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും.
10 ന് രാവിലെ 10 മണിക്ക് വിഷ്ണുമൂർത്തി, തുടർന്ന് പടിഞ്ഞാർ ചാമുണ്ഡി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ അരങ്ങിലെത്തും. അന്നദാനവും ഉണ്ടാകും. 

 രാത്രി ഏഴിന് തുടങ്ങല്‍, തോറ്റം, കുളിച്ചുതോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍, പടവീരന്‍ തെയ്യങ്ങളുടെ പുറപ്പാട്. 
ഏപ്രില്‍ 11ന് രാവിലെ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് പടിഞ്ഞാര്‍ചാമുണ്ഡി, തൊഴുന്തട്ട ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും. ഉച്ചക്ക് അന്നദാനം. രാത്രി 7 ന് തുടങ്ങൽ, തോറ്റം, കുളിച്ചു തോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍ , പൊട്ടന്‍, പൊട്ടിയമ്മ തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും.
ഏപ്രില്‍ 12ന് രാവിലെ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, തുടര്‍ന്ന് പടിഞ്ഞാര്‍ ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി തെയ്യങ്ങള്‍. ഉച്ചക്ക് അന്നദാനം, ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക്  ധര്‍മ്മദൈവം കോലസ്വരൂപത്തുതായി പരദേവതയുടെ തിരുമുടി നിവരല്‍. തുടര്‍ന്ന് മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം 6ന് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും. പൊട്ടിയമ്മ തെയ്യം കെട്ടിയാടുന്ന ഏക തറവാടാണ് കണ്ണോല്‍പടി പാറ്റേന്‍ തറവാട്.

No comments