Breaking News

പടന്നക്കടപ്പുറത്ത് എൻഡിഎ പ്രചാരണം തടസപ്പെടുത്തിയത് പരാജയ ഭീതി മൂലം: ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ

കാസറഗോഡ് പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ പ്രചാരണ പര്യടനം പടന്നക്കടപ്പുറത്ത് തടസപ്പെടുത്തിയ സിപിഎം നടപടി പരാജയഭീതി മൂലമെന്ന് ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ.
സിപിഎം ശക്തികേന്ദ്രങ്ങളിൽ ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്നമായ ധ്വംസനമാണ് നടക്കുന്നത് എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തിരഞ്ഞെടുപ്പ് സമയത്ത് പോലും ഇവിടങ്ങളിൽ ബിജെപിക്ക് പ്രവർത്തന - പ്രചാരണ സ്വാതന്ത്ര്യമില്ല. തൃക്കരിപ്പൂർ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുൻ തിരഞ്ഞെടുപ്പുകളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് സമാനമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകാത്തതാണ് അക്രമങ്ങൾ ആവർത്തിക്കാൻ കാരണം. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി തൃക്കരിപ്പൂർ മണ്ഡലത്തിൽ പര്യടനം നടത്താനിരിക്കെയുണ്ടായ അക്രമം ആസൂത്രിതം തന്നെയാണ്. എൻഡിഎ പ്രവർത്തകർക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള സാഹചര്യം ഒരുക്കാൻ പോലീസ് ബാധ്യസ്ഥരാണെന്നും രവീശതന്ത്രി കുണ്ടാർ കൂട്ടിച്ചേർത്തു.

No comments