ആദരിച്ചു
നീലേശ്വരം മർച്ചൻ്റ്സ് വെൽഫെയർ സൊസൈറ്റി വാർഷിക ജനറൽബോഡിയിൽ സ്ഥാപക സെക്രട്ടറി എം. സുധാകരനെ ആദരിച്ചു.
പരിപാടിയിൽ ഉദ്ഘാടകനായി എത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് പി.മുസ്തഫ ഉപഹാരം സമ്മാനിച്ചു. മർച്ചൻ്റ് അസോസിയേഷൻ നീലേശ്വരം യൂണിറ്റിൻ്റെ ഉപഹാരം പ്രസിഡൻ്റ് കെ.വി.സുരേഷ്കുമാർ സമ്മാനിച്ചു. സൊസൈറ്റി പ്രസിഡൻ്റ് സി.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. 1983 ൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന എം. സുധാകരൻ മർച്ചൻ്റ്സ് യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയിരുന്നു. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ചിരുന്ന ജയനാദം ദിനപത്രത്തിൻ്റെ റിപ്പോർട്ടർ ആയും അസോസിയേഷൻ്റെ നിയന്ത്രണത്തിലുള്ള സെൽഫ് ലിമിറ്റഡിൻ്റെ മാനേജർ ആയും പ്രവർത്തിച്ചു. പിന്നീട് ജന്മഭൂമി ദിനപത്രം നീലേശ്വരം ലേഖകനായി. നീലേശ്വരം പ്രസ്ഫോറത്തിൻ്റെ മുൻ പ്രസിഡൻ്റും സെക്രട്ടറിയും ആയിരുന്നു.
No comments