ദർശന സായൂജ്യമേകി വയനാട്ടുകുലവൻ പുറപ്പാട്
കാഞ്ഞങ്ങാട് മാണിക്കോത്ത് കട്ടിൽവളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്തു നടന്ന തെയ്യംകെട്ട് മഹോത്സവത്തിൽ ഭക്തർക്ക് ദർശന സായൂജ്യമേകി വയനാട്ടുകുലവൻ പുറപ്പാട്.
ഇന്നു വൈകിട്ടാണ് ആവേശകരമായ പുറാടുണ്ടായത്. തുടർന്ന് ചൂട്ടൊപ്പിക്കൽ ചടങ്ങും നടത്തി. തെയ്യം കലാകാരൻ ശരത് തെക്കുംകരയാണ് കോലം അണിഞ്ഞത്. മറക്കളത്തിലെത്തിയ തെയ്യക്കാലങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ ഭക്തജനങ്ങൾ തറവാട്ടിലെത്തി. പുലർച്ചെ മുതൽ പതിനായിരങ്ങൾക്ക് അന്നദാനവും നൽകി. രാത്രി മറപിളർക്കൽ, കൈവീത് ചടങ്ങുകളോടെയാണ് തെയ്യംകെട്ട് മഹോത്സവം സമാപിക്കുക.
No comments