Breaking News

ബേസിക് ലൈഫ് സപ്പോർട്ട് പ്രോഗ്രാം നടത്തി

അമ്പത് വർഷം പൂർത്തിയാക്കുന്ന നീലേശ്വരം ജേസീസിൻ്റെ സുവർണ്ണ ജുബിലി ആഘോഷ വേളയിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. ഇതിന്റെ ഭാഗമായി ഐ എം എ കാഞ്ഞങ്ങാടിന്റെയും ആശ്വാസ്പട്ടേനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നീലേശ്വരം മുനിസ്സിപ്പാലിറ്റിയിലെ ഓരോ വാർഡിൽ നിന്നും 20 വീതം വളണ്ടിയർമാരെ പങ്കെടുപ്പിച്ചു കൊണ്ട്
അടിയന്തിര ഘട്ടത്തിൽ രോഗികളെ പരിചരിക്കുന്നതിനായിട്ടുള്ള ജീവൻ രക്ഷാ ഉപാധി പരിശീലനം പട്ടേന ജനശക്തി സംസ്കാരിക വേദി ഓഡിറ്റോറിയത്തിൽ കണ്ണൂർ ആസ്റ്റർ മിംസ്ഹോസ്പിറ്റലിൽ വളണ്ടിയർ സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിശീലന പരിപാടി നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ജെ. സി. ഐ മുൻ ദേശീയ അദ്ധ്യക്ഷൻ അഡ്വ. എ വി .വാമന കുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് ഐ എം എ പ്രസിഡൻ്റ് ഡോക്ടർ വി. സുരേശൻ പദ്ധതി വിശദീകരണം നടത്തി. നീലേശ്വരം നഗരസഭയിലെ 6, 7 വാർഡുകളിൽ നിന്നായി 40 ഓളം വളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ വാർഡ് കൗൺസിലർമാരായ കെ. ജയശ്രീ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ ,ഡോ. കെ. പി. അഹമ്മദ് , ഡോ. പി.വിനോദ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് നീലേശ്വരം ജേസീസ് പ്രസിഡൻ്റ് വി.വി.ഹരിശങ്കർ സ്വാഗതവും ആശ്വാസ് പട്ടേനയുടെ ഹരിദാസ് മാഷ് നന്ദിയും പ്രകാശിപ്പിച്ചു
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ആസ്റ്റർ വളണ്ടിയേഴ്സ് കണ്ണൂരുമായി ചേർന്നാണ് പരിശീലനം ഒരുക്കിയത്. കണ്ണൂർ ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. അഖിൽ പി പരിശീലനത്തിന് നേതൃത്വം നൽകി.

No comments