സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
നീലേശ്വരം ഗവ. എൽ.പി. സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും വാടക ക്കെട്ടിടത്തിൽ നിന്ന് മോചനമായി. പുതിയ കെട്ടിടസമുച്ചയത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിലൂടെ നിർവഹിച്ചു. ലിഫ്റ്റ് സംവിധാനത്തോടെ പണിത സംസ്ഥാനത്തെ ആദ്യ സർക്കാർ എൽ.പി സ്കൂളാണിത്. നീലേശ്വരത്തെ ഓട്ട് കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ബാസൽ മിഷൻ 1888-ൽ തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ നീലേശ്വരം ഗവ. എൽ. പി. സ്കൂൾ.
1915-വരെ മിഷൻ പ്രവർത്തകൻ എം.ആറോൺ സ്ഥാപന മേധാവിയായി തുടർന്നു. 1935-ൽ കെട്ടിടം തീപിടിച്ച് നശിച്ചു. പുതിയ സ്ഥലത്ത കെട്ടിടം പണിതു. 1975- വരെ നാലാംതരം വരെ ഓരോ ഡിവിഷനുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം വർധിച്ചു. രണ്ടായിരത്തോടെ കുട്ടികളുടെ എണ്ണത്തിൽ വീണ്ടും കുറവ് വന്നുതുടങ്ങി. പി.ടി.എ. ഇടപെടൽ മുഖേന ആ സ്ഥിതി മാറിവന്നു. നഗരമധ്യത്തിൽ 31 സെൻ്ററിൽ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. 265 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പ്രീപ്രൈമറിക്ക് വർണക്കൂടാരമൊരുക്കാൻ
എസ്.എസ്. കെ. 10 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ഉദ്ഘാടന ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി.രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. റിപ്പോർട്ടവതരണം വി.സജിത്ത് നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ടി.വി ശാന്ത സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. രവീന്ദ്രൻ, പി.ഭാർഗ്ഗവി, വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി.ലത, വാർഡ് കൗൺസിലർമാരായ പി.ബിന്ദു, ഇ.ഷജീർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. നന്ദികേശൻ, നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.രാജൻ, ഏറുവാട്ട് മോഹനൻ, രമേശൻ കാര്യങ്കോട്, അഡ്വ. കെ.പി.നസീർ, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് പി.യു. വിജയകുമാർ, കെ.വി.ചന്ദ്രൻ, എം.ജെ. ജോയ്, പിടിഎ പ്രസിഡന്റ് പി.കെ..രതീഷ്, പി.യു.ദിനചന്ദ്രൻ മാസ്റ്റർ, എസ്എംസി ചെയർമാൻ എം. വി.ദീപു, മദർ പിടിഎ ഇ.വി.ബിന്ദു, സഞ്ജയ്‌മാരാർ, എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് എ.വി.ഗീത നന്ദി പറഞ്ഞു.
No comments