Breaking News

വിജ് ഞാന വികസന സദസ് സംഘടിപ്പിച്ചു

കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി & ആർട്സ് ക്ലബ്ബ് വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു, നവോദയ ലൈബ്രറി രക്ഷാധികാരി എം.വി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പവിത്രൻ പി അധ്യക്ഷനായി. ഗ്രന്ഥശാല പഞ്ചായത്ത് വികസന സമിതി അംഗം ഒ.എൻ ബാലകൃഷ്ണൻ മാസ്റ്റർ വിജ്ഞാന വികസന സദസ്സ് നയിച്ചു. നവോദയ ലൈബ്രറി സെക്രട്ടറി വസന്തൻ.പി.തോളേനി സ്വാഗതം പറഞ്ഞു. വനിതാ വേദി സെക്രട്ടറി ശ്രുതി ബിജു , ലൈബ്രറി ജോയിൻ സെക്രട്ടറി രാമചന്ദ്രൻ എൻ.വി, വൈസ് പ്രസിഡന്റ് രാജൻ ഏ.വി ,മുൻ സെക്രട്ടറി ശശികുമാർ കെ.വി എന്നിവർ സംസാരിച്ചു. ട്രഷറർ രാജമോഹനൻ.വി നന്ദി പറഞ്ഞു.

No comments